തീവ്രവാദികളെങ്കിൽ വെടിവച്ച് കൊല്ലണമെന്ന് വയൽ കിളികൾ

തീവ്രവാദികളെങ്കിൽ വെടിവച്ച് കൊല്ലണമെന്ന് വയൽ കിളികൾ. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരാമര്‍ശം. പുതിയ നോട്ടിഫിക്കേഷൻ വന്ന സാഹചര്യത്തിലാണ് വയൽകിളികൾ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനം നടത്തിയത്.

വയൽ കിളികളെ നിരന്തരം തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.അങ്ങനെ തീവ്രവാദികളാണെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്യാം, അല്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നും വയൽ കിളികൾ പറഞ്ഞു.നോബിൾ പൈ കട സമരത്തിൽ പങ്കെടുത്തതിനെ അധിഷേപിക്കുന്നവർ, അദ്ദേഹം തീവ്രവാദി ആണെന്ന് തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ എന്നും വയൽകിളി സമര നായകൻ സുരേഷ് കീഴാറ്റൂർ ചോദിച്ചു.ഈ അപവാദ പ്രചരണങ്ങൾക്കെതിരെ കീഴാറ്റൂർ നിവാസികൾ മുഴുവൻ സമരരംഗത്തിറങ്ങും,ജനങ്ങൾ ഇതിന് മറുപടി നൽകും. 2016ലെ അലൈൻമെന്റ് അട്ടിമറിച്ചവരും തളിപ്പറമ്പ് എം.എൽ.എയും റിയൽ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടുമാണ് ഇതിന് പിന്നിലെന്നും വയല്ക്കിളികള്‍ ആരോപിച്ചു. ഇക്കാര്യത്തിൽ തളിപ്പറമ്പിൽ സി.പി.എം ,കോൺഗ്രസ്, ലീഗ് കൂട്ടുകെട്ട് രുപപ്പെട്ടെന്നും വയൽ കിളികൾ ആരോപിക്കുന്നു.

error: Content is protected !!