കണ്ണൂര്‍ കല്ല്യാശേരിയില്‍ വാഹനാപകടം വിദ്യാര്‍ഥി മരിച്ചു

കല്ല്യാശേരി മാങ്ങാട്ട് വൈകിട്ട് ഉണ്ടായ അപകടത്തില്‍കല്ല്യാശേരി സ്വദേശി ലിജില്‍(17) ആണ് മരിച്ചത്. മാങ്ങാട്ട് കള്ള്ഷാപ്പിനു സമീപത്ത് വച്ച് ലിജിനും കൂട്ടുകാരനും സഞ്ചരിച്ച ബൈക്ക് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പിറകില്‍ ഇരിക്കുകയായിരുന്ന ലിജില്‍ റോഡിലേക്ക് മറിഞ്ഞുവീണു.ഈ സമയം അതുവഴി കടന്നുപോവുകയായിരുന്ന ലോറി ലിജിലിന്റെ ദേഹത്ത്കൂടെ കയറുകയായിരുന്നു.കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ട്പോകുംവഴിയാണ് മരണം സംഭവിച്ചത്.തളിപറമ്പില്‍ പാരലല്‍ കോളേജ് വിദ്യാര്‍ഥിയാണ് ലിജില്‍.

You may have missed

error: Content is protected !!