കണ്ണൂരിന് ഇനി പൂക്കാലം..

കണ്ണുരിന് ഇനി പുഷ്പോത്സവത്തിന്‍റെ നാളുകളാണ്.കണ്ണൂരിലെ ജനാവലി പോലീസ് മൈതാനിയില്‍ നടക്കുന്ന പുഷ്പോത്സവ വേദിയിലേക്ക് ഒഴുകിയെത്തും.ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റിയാണ് ഇന്ന് 13 വരെ പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്.നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പ്രദര്‍ശന നഗരിയില്‍ തുടക്കത്തില്‍ ഒരുക്കിയ പൂക്കളുടെ പ്രദര്‍ശനം ഏതൊരാളെയുംആകര്‍ഷിപ്പിക്കുന്നതാണ്. പനിനീര്‍ പൂക്കള്‍ കൊണ്ട് ഒരുക്കിയ വിവിധ അലങ്കാരങ്ങള്‍ക്ക് ശേഷം , പുല്‍ത്തകിടിയില്‍ ഒരുക്കിയ പൂച്ചെടികള്‍ കൊണ്ടുതീര്‍ത്ത പൂന്തോട്ടം മനസിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. പതിനഞ്ചായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.വയനാട്ടിലെ ആദിവാസികള്‍ തയ്യാറാക്കിയ കരവിരുത് വേറിട്ട കാഴ്ചയാണ്.

പുഷ്പോത്സവത്തിന്റെ ഭാഗമായി വിവിധ മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ഷ്പാലങ്കാരം,വെജിറ്റബിള്‍ കാര്‍വിങ്,മൈലാഞ്ചിയിടല്‍,പുഷ്പ്പ റാണി,പാചകം,പുഞ്ചിരി,ഓലമെടയല്‍,കൊട്ട മെടയല്‍ മല്‍സരങ്ങളാണ് നടക്കുക.സര്‍ക്കാര്‍സ്ഥാപനങ്ങളായആറളംഫാം,കരിമ്പംജില്ലാകൃഷിതോട്ടം,അഗ്മാര്‍ക്ക്,ബി.എസ്.എന്‍.എല്‍,ഇന്‍ഫര്‍മേഷന്‍വകുപ്പ്,കലക്ടറേറ്റ്എന്നിവയുടെപവലിയനുകളും,സ്റ്റാളുകളുംഉണ്ട്.ജൈവവളം,ജൈവകീടനാശിനികള്‍,പൂച്ചട്ടികള്‍,മണ്‍പാത്രങ്ങള്‍,മാലിന്യ സംസ്കരണ പ്ലാന്റുകള്‍,ജൈവപച്ചക്കറി,പഴവ്ര്‍ഗങ്ങള്‍,ഫുഡ് കോര്‍ട്ട്, എന്നിവയും കണ്ണൂരിന്‍റെ സ്വന്തം പുഷ്പോല്‍സവത്തെ വ്യത്യസ്ഥ മാക്കുന്നു.

കര്‍ണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലെ നഴ്സറികളില്‍
നിന്നുമായി നിരവധി സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.അലങ്കാര ചെടികള്‍,പച്ചകറി,ഫലവൃക്ഷ തൈകള്‍,വിവിധ നടീല്‍ വസ്തുക്കള്‍,ഔഷധ സസ്യങ്ങള്‍ എന്നിവ സ്റ്റാളുകളില്‍നിന്നും മിതമായ നിരക്കില്‍ ലഭിക്കും.രാവിലെ പത്ത് മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രവേശനം

You may have missed

error: Content is protected !!