കണ്ണൂര്‍ ജില്ലാ കലക്ടര്‍ മാറുന്നു എന്നത് വ്യാജ വാര്‍ത്ത‍

കണ്ണൂര്‍ ജില്ല കലക്ടര്‍ ആയി രേണുക ഐ എ എസ് ചര്‍ജെടുക്കുന്നു എന്ന വാര്‍ത്ത‍ വ്യാജമാണെന്ന് അധികൃതര്‍ ന്യൂസ്‌ വിങ്ങ്സിനോട് വ്യക്തമാക്കി.സ്വകാര്യ ബസ്‌ ജീവനക്കാരന്റെ മകള്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ആകുന്നു എന്ന് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ അടക്കം വാര്‍ത്ത‍ പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ത്രിശൂര്‍ സബ് കലക്ടര്‍ആയി ജോലിചെയുന്ന രേണുക മാസങ്ങള്‍ക്ക് മുന്‍പാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌.വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്ത‍ പ്രചരിപ്പികുന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

error: Content is protected !!