ഗുരുനാഥയ്ക്ക് പ്രിയ ശിഷ്യരുടെ ആദരം,നൃത്തത്തിലൂടെ

ഗുരു ശിഷ്യ ബന്ധങ്ങളില്‍ മൂല്യച്യുതി സംഭവിച്ചു എന്ന് വിലപിക്കുന്നവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ വരണമായിരുന്നു.ഗുരുനാഥയ്ക്ക് ശിഷ്യര്‍ നല്കിയ ആദര സമര്‍പ്പണം വേറിട്ട അനുഭവമായി.വി പി സിംഗ് ഫൌണ്ടേഷന്‍ പ്രഥമ പുരസ്ക്കാരം നേടിയ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം കലാവതി ടീച്ചറെയാണ് കലര്‍പ്പണ പുരസ്ക്കാരം നല്‍കി ശിഷ്യരും,രക്ഷിതാക്കളും ,കണ്ണുരിന്‍റെ പൗരാവലിയും ചേര്‍ന്ന് ആദരിച്ചത്.പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സാമീപ്യം കൊണ്ട് ധന്യമായ ചടങ്ങ് തീര്‍ത്തും സ്നേഹ സമ്പന്നമായി.പി കെ ശ്രീമതി ടീച്ചര്‍ എം പി ഉദ്ഘാടനം ചെയ്തു.

ചിറക്കല്‍ ശ്രീധരമാരാര്‍,കലാമണ്ഡലം ദേവരാജ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച അഷ്ടപദിയോടെയാണ് പരിപാടി തുടങ്ങിയത്.തുടര്‍ന്ന് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ വിദ്യാര്‍കള്‍ ചേര്‍ന്ന് സ്വീകരിച്ച്‌ ആനയിച്ചു.തുടര്‍ന്ന് നടന്ന ആദരിക്കല്‍ ചടങ്ങ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.കലാസപര്യ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ അര്‍പ്പണ മനോഭാവമുള്ളതും, സ്നേഹ സമ്പന്നരുമായ ശിഷ്യഗണങ്ങള്‍ ഉണ്ടാവണമെന്ന് പി കെ ശ്രീമതി എം പി പറഞ്ഞു.

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കലാമണ്ഡലം കാലാവതിക്ക് “കലാര്‍പ്പണ” പുരസ്ക്കാരം നല്‍കി.ശില്‍പ്പവും ,പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌.അവാര്‍ഡ്‌ നല്‍കിയ ഉടനെ ഗുരു തന്‍റെ കൈപടയില്‍ എഴുതിയ ഒരുതുണ്ട് പേപ്പര്‍ കലാമണ്ഡലം കലാവതിക്ക് നല്‍കി അതില്‍ ഇങ്ങനെ എഴുതിയിരുന്നു”നാട്യകലാനിധി കലാമണ്ഡലം കലാവതി” ഇനിമുതല്‍ കലാവതി ഇങ്ങനെ അറിയപെടുമെന്നും സദസിനെ അറിയിച്ചു.ഈ സമയം വികരാധീനയായി കൈകൂപ്പി നില്കുക്കയായിരുന്നു കലാവതി ടീച്ചര്‍.തുടര്‍ന്ന് ചടങ്ങിന്‍റെ അധ്യക്ഷന്‍ ചിറക്കല്‍ കോവിലകം ട്രസ്റ്റി രവീന്ദ്രവര്‍മരാജ ,നാട്യ കലാനിധി കലാമണ്ഡലം കലാവതി എന്നപേര് വിളിച്ചു നല്‍കി.ഈ സമയമത്രയും സദസ് കൂപ്പുകയ്യോടെ എഴുനേറ്റു നില്‍കുകയായിരുന്നു.

ചടങ്ങില്‍ ദൈവഞ്ജ തിലകം മുരളിധരവാര്യര്‍ സ്വാഗതം പറഞ്ഞു ചിറക്കല്‍ കോവിലകം ട്രസ്റ്റി രവിന്ദ്രവര്‍മ്മരാജ അദ്യക്ഷത വഹിച്ചു,ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്സ് പ്രിന്‍സിപല്‍ ഡോ: കലാമണ്ഡലം ലത,സെന്റ്‌ തെരേസാസ് ആഗ്ലോ ഇന്ത്യൻ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപല്‍ സിസ്റ്റര്‍ ലിസ ജേക്കബ്‌.എസി, ചിന്മയാമിഷന്‍ സെക്രട്ടറി മഹേഷ്‌ ചന്ദ്രബാലിഗ,അജയന്‍ മാസ്റ്റര്‍,മനോഹരന്‍ മാസ്റ്റര്‍ ,ബൈജു പിലാത്തറ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ബര്‍ണശ്ശേരി മുദ്ര കലാക്ഷേത്രം വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കലാമണ്ഡലം കലാവതി ടീച്ചര്‍ക്ക്‌ ഗുരുദക്ഷിണയായി നൃത്ത സന്ധ്യ അവതരിപിച്ചു.

error: Content is protected !!