സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേ ഫെബ്രവരി 20ന് കണ്ണുരിലേക്ക് വരൂ

സംരംഭകനാകാൻ ആഗ്രഹിക്കുന്ന , നിലവിലെ സംരംഭം ഒന്നുകൂടി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് , സർക്കാർ സഹായങ്ങൾ അടങ്ങിയ വ്യത്യസ്ത വായ്പാ പദ്ധതികളെ കുറിച്ചറിയാൻ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോസറ്റീവ് കമ്യൂൺ എന്റർപ്രണർഷിപ്പ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സിണ്ടിക്കേറ്റ് ബാങ്കിന്റെ സഹായത്തോടെ ഫെബ്രവരി 20ന് സിണ്ടിക്കേറ്റ് ബാങ്ക് ഹാളിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

താല്പര്യമുള്ളവർ പ്രൊജക്റ്റ് തയ്യാറാക്കി വന്നാൽ ലോൺ പാസ്സാക്കി വീട്ടിലേക്ക് പോകാവുന്ന വിധമാണ് ശില്പശാല. സഹായിക്കാൻ ബാങ്കിങ് രംഗത്തെ പ്രമുഖർ ശില്‍പ്പശാലയില്‍ ഉണ്ടാകും.അവസരം പരമാവധി ഉപയോഗപ്പെടുത്താൻ ബിസിനസ് ആശയങ്ങളെ പ്രൊജെക്ടുകളാക്കി ഈ സുവർണ്ണാവസരം ഉപയോഗിക്കുക. ജനറൽ ക്ലാസിനും അപ്പുറം വളരെ സീരിയസ് ആയി ബാങ്ക് വായ്‌പ മറ്റു ഗവ:വകുപ്പുകളുടെ ഗ്രാന്റ്, സബ്സിഡി, പലിശ രഹിത അഥവാ പലിശ കുറഞ്ഞ പദ്ധതികൾ എന്നിവയാണ് ശില്‍പ്പശാലയില്‍ ഉണ്ടാവുക

പങ്കെടുക്കുന്നവർ പ്രൊജക്റ്റ് വിശദാംശങ്ങളുമായി മുൻകൂട്ടിയുള്ള ഒരു തയ്യാറെടുപ്പോടെ പങ്കെടുക്കണം. നിലവിൽ ഇത്തരം പദ്ധതികൾക്കായി ശ്രമിച്ച് പരാജയപ്പെട്ടവർക്ക് അവരവരുടെ വിശദാമ്ശങ്ങള്‍ സഹിതം എത്തിയാല്‍ അതിന്റെ കാരണങ്ങള്‍ ബോധ്യപെടുത്തുന്ന രീതിയിലാണ് ശില്പശാല.

വ്യവസായ വകുപ്പ്, നബാർഡ്, പിന്നോക്ക വികസന വകുപ്പ് തുടങ്ങി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ശില്പശാല. താൽപര്യമുള്ളവർ പേര് , കോൺടാക്റ്റ് നമ്പർ, പ്രൊജക്റ്റിന്റെ പേര് എന്നിവ സഹിതം രെജിസ്ട്രേഷൻ തുടങ്ങാവുന്നതാണ്.വിശദാമ്ശങ്ങളുമായി വരുന്നവർക്ക് സ്വന്തമായി എങ്ങനെ പ്രൊജക്റ്റ് തയ്യാറാക്കാം, ഏത് സ്കീം വഴി പരമാവധി സഹായം നേടിയെടുക്കാം, വായ്പ തരപ്പെടുത്തുന്നതെങ്ങനെ തുടങ്ങിയ മുഴുവൻ സഹായങ്ങളും ലഭിക്കുന്നതാണ്.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, മറ്റ് വകുപ്പുകളുടെയും സഹായം ലഭിക്കുന്ന കണ്ണൂരിൽ ആദ്യമായി നടക്കുന്ന വർക്ക്ഷോപ്പായിരിക്കും ഇത്. ശില്പശാലയിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ എല്ലാ സഹായവും പിന്തുണയും ലഭ്യമാണ് എന്നതാണ് ഏറെ പ്രത്യേകത.വായ്പ ലഭിക്കാൻ പര്യാപ്തമായ പ്രൊജെക്ടുകളെ pmegp യുമായി ബന്ധപ്പെടുത്തി പലിശ ഇളവ് , സബ്‌സിഡി ലഭിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കാന്‍ വ്യവസായ കേന്ദ്രത്തിന്റെ പ്രതിനിധികളും ശില്‍പ്പശാലയില്‍ ഉണ്ടാകും.വ്യക്തമായ ആശയവുമായി വന്നാൽ പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും ശില്‍പ്പശാലയില്‍ സഹായം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

മൂസ ഷിഫ:9447339651
പോസറ്റീവ് കമ്യൂൺ എന്റർപ്രണർഷിപ്പ് ക്ലബ്,
കണ്ണൂര്‍.

error: Content is protected !!