ചരിത്ര മാതൃകയായി എസ്.എഫ്.ഐ:ഇന്ത്യയില്‍ ആദ്യമായി ഒരുസര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പെണ്‍കുട്ടികള്‍ക്ക് വിജയം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കാമ്പസ് യൂണിയന് പിന്നാലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലും മുഴുവന്‍ സീറ്റില്‍ വനിതകളെ എതിരില്ലാതെ വിജയിപ്പിച്ച് ചരിത്ര മാതൃകയായി എസ്എഫ്‌ഐ. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നല്‍കിയ നോമിനേഷന് എതിരില്ലാതെയിരുന്നതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിന് മുന്‍പേ വിജയം സ്വന്തമാക്കിയത്. സര്‍വകലാശാലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതു ചരിത്രം രചിക്കുകയാണ് എസ്എഫ്‌ഐ. ആദ്യമായി മുഴുവന്‍ സീറ്റിലേക്കും വനിതകളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ചത്. സര്‍വകലാശാല ക്യാമ്പസ് തെരഞ്ഞെടുപ്പിലും ഈ വര്‍ഷം മുഴുവന്‍ സീറ്റിലേക്കും പെണ്‍കുട്ടികളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ചിരുന്നത്.

എസ്എഫ്‌ഐയുടെ പുരോഗമനാശയത്തിന്റെ ഭാഗമായി തന്നെയാണ് മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എസ്.എഫ്.ഐ നേത്രുത്വം അറിയിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമെല്ലാം എസ്.എഫ്.ഐ തുല്യ പരിഗണനയാണ് നല്‍കുന്നത്.പെണ്‍കുട്ടികള്‍ മാറ്റി നിര്‍ത്തപെടേണ്ടവരല്ല. സംസ്ഥാനത്തെ നിരവധി ക്യാമ്പസുകളില്‍ യൂണിയന്‍ തലപ്പത്ത് പെണ്‍കുട്ടികള്‍ ഉണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനവും. ലിംഗ നീതിയെക്കുറിച്ച് വലിയ സംവാദം നടക്കുന്ന കാലത്ത് എസ്എഫ്‌ഐയുടെ പിന്തുണ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ വ്യക്തമാക്കി.

എംഫില്‍ വിദ്യാര്‍ത്ഥിയായ അഞ്ചുന കെഎം (കാലടി മുഖ്യകേന്ദ്രം) ചെയര്‍പേഴ്സണായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ സിമി മട്ടുമ്മല്‍(തിരൂര്‍ പ്രാദേശിക കേന്ദ്രം) വൈസ് ചെയപേഴ്‌സണ്‍ ആയും അംബിളി ശിവദാസ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കാലടി മുഖ്യകേന്ദ്രത്തില്‍ എംഎ ഡാന്‍സ് വിദ്യാര്‍ത്ഥിയായ പാര്‍വതി കെബി, മുഖ്യകേന്ദ്രത്തിലെ തന്നെ എംഎസ്സി ജ്യോഗ്രഫി വിദ്യാര്‍ത്ഥിയായ ജിജി. എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും എംഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ റംസീനാ മജീദ്, ബിഎ മ്യൂസിക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ചിമ്മു ജയകുമാര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും എതിരില്ലാതെ സര്‍വകലാശാല യൂണിയനിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത്.

error: Content is protected !!