അടുത്ത പ്രധാന മന്ത്രി രാഹുല്‍ ഗാന്ധിയോ??

അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത്തരം പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വോട്ടര്‍മാരുടെ പ്രതികരണം മനസിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

രാഹുല്‍ ഗാന്ധിയില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് മനസിലാക്കുന്നതിനും അതിനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് ഇത്തരം നീക്കം. തിരെഞ്ഞടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയത് രാഷ്ട്രീയ നിരീക്ഷകര്‍ സൂക്ഷമായി നിരീക്ഷിച്ച് വരികയാണ്.

ജനങ്ങളുടെ അഭിപ്രായമനുസരിച്ച് പാര്‍ട്ടിയുടെ തന്ത്രം രൂപീകരിക്കാനും തിരെഞ്ഞടുപ്പിനെ നേരിടാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ഔദ്യോഗികമായി രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അനുകൂല തരംഗം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്‌ പ്രവര്‍ത്തകരുടെ നീക്കം.

error: Content is protected !!