ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

കേരള ഹൈക്കോടതിയുടെ 34 ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. രാഷ്ട്രപതി ഒപ്പിട്ട നിയമന വിജ്ഞാപനം പുറത്തിറങ്ങി. നിലവില്‍ കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കുകയായിരുന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക്.

ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായതിന് ശേഷം 2017 നവംബര്‍ ആറുമുതലാണ് ജസ്റ്റിസ് ഡൊമിനിക് ഹൈക്കോടതി ആക്ടിങ് ചീഫ്
ജസ്റ്റിസായി പ്രവര്‍ത്തിക്കുന്നത്.

1956 ല്‍ ജനിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് മംഗലാപുരത്തെ എസ്ഡിഎം ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 2007 ല്‍ കേരള ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജായി നിയമിതനായി. 2008 ല്‍ സ്ഥിരം ജഡ്ജായി നിയമിതനായി.

error: Content is protected !!