ജീവന് ഭീക്ഷണി; ഇന്ത്യയ്ക്ക് പുറത്ത് നിയമനം വേണമെന്ന് ജേക്കബ് തോമസ്‌

തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും ആതുകൊണ്ട് ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജേക്കബ് തോമസിന്റെ കത്ത്. വിജിലന്‍സ് മേധാവിയായിരിക്കെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. മാതൃഭൂമി ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഴിമതിക്കാരില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിയെ അറിയിച്ചത്. അതി ശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

വിസില്‍ ബ്ലോവേഴ്സ് സംരക്ഷണ നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

error: Content is protected !!