ബംഗളൂരു-കണ്ണൂര്‍-കാര്‍വാര്‍ എക്​സ്​പ്രസിന്​ ഇന്നുമുതല്‍ റൂട്ട്​ മാറ്റം

ബംഗളൂരു- കണ്ണൂര്‍- കാര്‍വാര്‍ എക്സ്പ്രസി​െന്‍റ (16517/18, 16523/24) റൂട്ട് മാറ്റം ശനിയാഴ്ച മുതല്‍ നിലവില്‍വരും. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കും പോകുന്ന ട്രെയിന്‍ ആഴ്ചയില്‍ നാലുദിവസം ശ്രാവണബലഗോള വഴിയും മൂന്നുദിവസം മൈസൂരു വഴിയുമാണ് യാത്ര ചെയ്യുക. ഇതിനനുസരിച്ച്‌ ട്രെയിനി​െന്‍റ സമയത്തിലും മാറ്റം വരുത്തി.

ശ്രാവണ ബലഗോള വഴിയുള്ള ട്രെയിന്‍ പുതിയ നമ്ബറിലും മൈസൂരു വഴി സര്‍വിസ് നടത്തുന്ന ട്രെയിന്‍ പഴയ നമ്ബറിലും ആണ് സര്‍വിസ് നടത്തുക. പുതിയ റൂട്ടിലൂടെയുള്ള സര്‍വിസ് പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്.

ശ്രാവണ െബലഗോള വഴിയുള്ള ബംഗളൂരു- കണ്ണൂര്‍ (16511), ബംഗളൂരു-കാര്‍വാര്‍ (16513) എക്സ്പ്രസ് ശനി, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15ന് ബംഗളൂരുവില്‍നിന്ന് യാത്രതിരിക്കും. പിറ്റേ ദിവസം രാവിലെ ആറിന് മംഗളൂരുവിലെത്തും. തുടര്‍ന്ന് രണ്ടു ഭാഗങ്ങളായി ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ് (16511) കണ്ണൂരിലേക്കും ബംഗളൂരു – കാര്‍വാര്‍ എക്സ്പ്രസ് (16513) കാര്‍വാറിലേക്കും പോകും. ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ് (16511) രാവിലെ 10ന് കണ്ണൂരിലെത്തുംവിധമാണ് ഷെഡ്യൂള്‍ ക്രമീകരണം.
സമയക്രമം: യശ്വന്ത്പുര (രാത്രി 7.28), കുനിഗല്‍ (8.44), ബി.ജി നഗര്‍ (9.15), ശ്രാവണബെലഗോള (9.51), ചന്നരായപട്ടണ (10.01), ഹാസന്‍ (11.05), സക്ലേഷ്പുര (12.05), സുബ്രഹ്മണ്യ റോഡ് (3.25), യെദമംഗല (3.44), കബകപുത്തൂര്‍ (4.18), ബന്ത്വാള്‍ (4.53), മംഗളൂരു ജങ്ഷന്‍ (5.33), മംഗളൂരു സെന്‍ട്രല്‍ (6.00), കാസര്‍കോട് (8.20), കാഞ്ഞങ്ങാട് (8.38), പയ്യന്നൂര്‍ (9.05). ശ്രാവണബെലഗോള വഴിയുള്ള കണ്ണൂര്‍- ബംഗളൂരു എക്സ്പ്രസ് (16512) ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏഴിന് മംഗളൂരുവിലെത്തും. ഇതേ ദിവസങ്ങളില്‍ കാര്‍വാര്‍- ബംഗളൂരു എക്സ്പ്രസ് (16514) ഉച്ചക്ക് 2.40ന് കാര്‍വാറില്‍നിന്ന് പുറപ്പെട്ട് രാത്രി 8.25ന് മംഗളൂരുവിലെത്തും. തുടര്‍ന്ന് ഇരു ട്രെയിനുകളുടെയും ബോഗികള്‍ യോജിപ്പിച്ച്‌ കണ്ണൂര്‍ / കാര്‍വാര്‍ – കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (16512/16514) രാത്രി 9.10ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45ന് ഹാസനിലും രാവിലെ 6.55ന് ബംഗളൂരു സിറ്റി സ്റ്റേഷനിലും എത്തിച്ചേരും.

കെ.എസ്.ആര്‍ ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന കെ.എസ്.ആര്‍ ബംഗളൂരു – കണ്ണൂര്‍ / കാര്‍വാര്‍ എക്സ്പ്രസ് (16511/16513) ട്രെയിനി​െന്‍റ പിന്‍ഭാഗത്തായാണ് കെ.എസ്.ആര്‍ ബംഗളൂരു- കാര്‍വാര്‍ എക്സ്പ്രസ് (16513) ഉണ്ടാവുക. മംഗളൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് വരുന്ന കണ്ണൂര്‍ / കാര്‍വാര്‍ – കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (16512/16514) ട്രെയിനില്‍ കാര്‍വാര്‍- കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (16514) ട്രെയിന്‍ എന്‍ജിനോട് ചേര്‍ന്ന ഭാഗത്തായിരിക്കും ചേര്‍ക്കുക. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്ന മൈസൂരു വഴിയുള്ള ബംഗളൂരു -കണ്ണൂര്‍ / കാര്‍വാര്‍ എക്സ്പ്രസ് (16517/18, 16523/24) പഴയ സമയക്രമം തന്നെ പാലിക്കും. കെ.എസ്.ആര്‍ സിറ്റി സ്റ്റേഷനില്‍നിന്ന് രാത്രി 8.30ന് പുറപ്പെട്ട് മംഗളൂരു ജങ്ഷനില്‍ പിറ്റേദിവസം രാവിലെ 7.53ന് എത്തിച്ചേരും.

ഞായറാഴ്ച മുതലാണ് ഇൗ സര്‍വിസ് പ്രാബല്യത്തില്‍ വരിക. തിരിച്ച്‌ പുറപ്പെടുന്ന കണ്ണൂര്‍/കാര്‍വാര്‍- കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (16518/16524) വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മംഗളൂരു, മൈസൂരു വഴി സര്‍വിസ് നടത്തും. വ്യാഴാഴ്ച മുതല്‍ ഇൗ ട്രെയിനി​െന്‍റ സര്‍വിസ് പ്രാബല്യത്തില്‍ വരും.

error: Content is protected !!