ഐഎസ്എല്‍ തീര്‍ന്നാലുടന്‍ സൂപ്പര്‍ കപ്പെത്തുന്നു

മാർച്ചിൽ ഐഎസ്എൽ തീരുമെന്ന നിരാശയിലിരിക്കുന്ന ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യയിൽ മറ്റൊരു ഫുട്ബോൾ വസന്തം വരുന്നു. ഐഎസ്എൽ, ഐ ലീഗ് ടീമുകളെ ഉൾപ്പെടുത്തി സൂപ്പർ കപ്പ് വരുന്നു. ഇരു ലീഗുകളിൽ നിന്നുമായി 16 ടീമുകൾ ഏറ്റുമുട്ടും. ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റ് ആയ ഫെഡറേഷൻ കപ്പിനു പകരമായാണു സൂപ്പർ കപ്പ് അരങ്ങേറുക.

ഏപ്രിൽ ഒന്നു മുതൽ 30 വരെയാണു ടൂർണമെന്റ് നടത്താൻ സംഘാടകർ ഉദ്ദേശിക്കുന്നത്. ഐഎസ്എലും ഐ ലീഗും ഏപ്രിലിനു മുൻപ് അവസാനിക്കും. ഇന്ത്യ – കിർഗിസ്ഥാൻ മത്സരം മാർച്ച് 27ന് ആണ്. ഫലത്തിൽ, സൂപ്പർ കപ്പിന് ഏപ്രിൽ അനുയോജ്യമായ സമയമാകും. ഐഎസ്എലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനങ്ങളിലെത്തുന്ന 12 ടീമുകൾക്കു ടൂർണമെന്റിലേക്കു നേരിട്ട് യോഗ്യത ലഭിക്കും. ബാക്കി നാലു ടീമുകളെ രണ്ടു ലീഗുകളിലെയും ടീമുകൾ മാറ്റുരയ്ക്കുന്ന യോഗ്യതാ മൽസരങ്ങളിൽനിന്നു തിരഞ്ഞെടുക്കും. നിലവിൽ ബെംഗളൂരു എഫ്സിയാണു ഫെഡറേഷൻ കപ്പ് ജേതാക്കൾ. മോഹൻ ബഗാനാണ് ഏറ്റവും അധികം തവണ കപ്പ് നേടിയത്.

error: Content is protected !!