കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ, കെ സി പികെ ,ഫുട്ബോള്‍ കിരീടം വീണ്ടും ആനയിടുക്കിന്

ദുബൈ: മഹാനഗരത്തിൽ കാൽപന്ത് കളിയുടെ പെരുമയായി കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ (KCPK) സംഘടിപ്പിച്ച കെ.സി.എഫ്.എൽ സീസൺ 2 കിരീടം വീണ്ടും ആനയിടുക്കിന്

കളിയുടെ വസന്തത്തിന് സാക്ഷ്യം വഹിക്കുവാനും സുഹൃത്തുക്കളെ കാണുവാനുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള കണ്ണൂർ സിറ്റി പ്രവാസികൾ ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കളിയുടെ ആവേശങ്ങൾക്ക് കച്ചിന്റെയും ഉപ്പിലിട്ടതിന്റെയും എരിവ് പകർന്നു.കണ്ണൂരിന്റെ തനത് അപ്പത്തരങ്ങൾ കൊണ്ട് ഒരുക്കിയ സിറ്റി മക്കാനി പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.

24 ടീമുകളിലായി 240 കളിക്കാർ അണിനിരന്ന വാശിയേറിയ മത്സരത്തിന്റെ ഫൈനലിൽ ജുമാദാദ് സിറ്റി എഫ്.സി യെ പരാജയപ്പെടുത്തി കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഇ.എ.ഇ.എ ആനയിടുക്ക് എഫ്.സി കെ.സി.എഫ്.എൽ സീസൺ 2 വിന്റെ ചാമ്പ്യൻമാരായി.

ടോപ് സ്‌കോററായി ഇ എ ഇ എ ആനയിടുക്കിന്റെ റിസ്‌വിൻ, ബെസ്റ്റ് ഗോൾക്കീപ്പറായി ഇ എ ഇ എ ആനയിടുക്കിന്റെ സഫ് വാൻ, ബെസ്റ്റ് പ്ലെയറായി ജാഫർ ( ജുമാദാദ് ),
ബെസ്റ്റ് വെറ്ററൻ താരമായി സമറീൻ എന്നിവരെയും.. ബെസ്റ്റ് ഫെയർപ്ലേ ടീമായി റിയൽ സിറ്റി എഫ്.സിയെയും തെരഞ്ഞെടുത്തു.

ദുബൈ ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ അബ്ദുസ്സമദ് ഹുസൈൻ സുലൈമാൻ മുഖ്യാതിഥി ആയിരുന്നു .
കെ സി പി കെ പ്രസിഡന്റ് ടി കെ ഇഖ്ബാൽ , ജനറൽ സെക്രട്ടറി മുഹമ്മദ് റുഷ്‌ദി ബിൻ റഷീദ്‌ , അഡ്വ ഹാഷിക്ക് തൈക്കണ്ടി , ഫസൽ എസ് വി , കെ സി എഫ് എൽ ചെയർമാൻ നൗഷാദ് തമ്പുരാൻകണ്ടി , കൺവീനർ റിയാസ് പൊൻമാണിച്ചി , എ കെ ഹർഷാദ് , റസൽ തായത്തെരു , ഷഫീഖ് തായക്കണ്ടി , ഷംസീർ പറമ്പത്ത് കണ്ടി തുടങ്ങിയവർ സംബന്ധിച്ചു .പബ്ലിക് വോട്ടിങ്ങിൽ ഒന്നാമതെത്തിയ കൊച്ചിപ്പള്ളി ഡാനോ പിങ്കിനു സിറ്റി മക്കാനി ഏർപ്പെടുത്തിയ ട്രോഫി ചെയർമാൻ ശരീഫ് ഹുസൈൻ സമ്മാനിച്ചു .

error: Content is protected !!