അവധിയെടുത്ത് കറങ്ങാന്‍ പോയ ജീവനക്കരെ പടിക്ക് പുറത്താക്കാനൊരുങ്ങി റെയില്‍വേ

നീണ്ട കാലം അവധിയെടുത്തു പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അനധികൃതമായി അവധിയില്‍ പോയ 13000 ഓളം ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടിക്കാണ് റെയില്‍വേ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര റയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു ‘അവധിക്കാരെ’ തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്.

ആകെയുള്ള 13 ലക്ഷം ജീവനക്കാരിൽ 13,000ത്തിൽ അധികം പേർ ദീർഘകാലമായി അവധിയിലാണെന്നു പരിശോധനയിൽ കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാർ അവധിയിലായതിനാൽ നിയമനം നടത്താനുമാകുന്നില്ല.

ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ റയില്‍വേയുടെ പല ജോലികളും താളം തെറ്റിക്കുന്നതില്‍ അവധിക്കാര്‍ക്കു ‘പങ്കു’ണ്ടെന്നാണു കണ്ടെത്തല്‍. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റയില്‍വേ അറിയിച്ചു. ജീവനക്കാരെ തൊഴിലിനോട് പ്രതിബദ്ധത പുലര്‍ത്താന്‍ പ്രേരിപ്പിക്കാനും, ബോധവത്കരിക്കാനുമുള്ള ക്യാമ്പയിനും റെയില്‍വേ തുടക്കമിട്ടു. വന്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കെ എസ് ആര്‍ ട്ടി സി യിലും ഇൌയിടെ നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് പേര്‍ നീണ്ട അവധിയെടുത്ത് മുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു.

error: Content is protected !!