തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ നടത്തിയ കെ.സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി ജയരാജന്‍. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്നാണ് ഇ.പി ജയരാജന്‍ പ്രതികരിച്ചു ഷുഹൈബ് വധത്തിലെ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നിരാഹാരം കിടക്കുകയാണ് കെ സുധാകരന്‍.

പൊലീസ് പിടികൂടിയത് ഡമ്മി പ്രതികളാണെന്നാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. പ്രതി ടി.പി കേസിലെ പ്രതി കിര്‍മാണി മനോജാണെന്നും സുധാകരന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് മറ്റാരെയോ സംരക്ഷിക്കാനുള്ള നാടകമായിരുന്നെന്നാണ് ജയരാജന്‍ കുറ്റപ്പെുത്തിയത്.

അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്ത്‌പോള്‍ ഡമ്മിയാണെന്ന് ആരോപിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും പൊലീസ് വസ്തുതാപരമായ അന്വേഷണമാണ് നടത്തുന്നതെന്നും ജയരാജന്‍ പ്രതികരിച്ചത്.

error: Content is protected !!