ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്‍റെ നില മോശമാകുമെന്ന് പ്രകാശ് കാരാട്ട്
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ പരുങ്ങുമെന്ന് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 2004ല്‍ കേരളത്തിലടക്കം സിപിഎമ്മിന് ലഭിച്ച വിജയം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. 2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അന്ന് ഇടതുപക്ഷത്തിന് കേരളത്തില്‍ 20ല്‍ 18സീറ്റ് കിട്ടി. 2004ല്‍ ബംഗാളില്‍ നിന്നും ലഭിച്ച നാല്‍പതോളം സീറ്റുകള്‍ ഇന്ന് ലഭിക്കാനുള്ള സാധ്യ ഇല്ലെന്നും 2004ലേത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായിരുന്നുവെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എങ്ങനെ ആയിരിക്കും എന്ന് പറയാന്‍ കഴിയില്ലെന്നും കാരാട്ട് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ടിന്റെ അഭിപ്രായം.
2004ലെ പോലെ മതേതര കൂട്ടുകെട്ട് ഉണ്ടാകുകയാണെങ്കില്‍ അതിനോട് സഹകരിക്കാന്‍ പാര്‍ട്ടിക്ക് വിസമ്മതിക്കില്ലെന്നും കാരാട്ട് പറയുന്നു. ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാകുമോ എന്നതാണ് 2019 ല്‍ ഉയരേണ്ട ചോദ്യം. ഇത് മനസില്‍ വച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ സമീപനം. മുമ്പ് നിരവധി പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. ഇത് വിജയകരമാകില്ലെന്ന് മനസിലായി. ബി.ജെപിയെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാവരും കോണ്‍ഗ്രസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണെന്നുള്ളതാണ് സത്യം. പാര്‍ട്ടിയില്‍ ബംഗാള്‍ ലൈന്‍, കേരള ലൈന്‍ എന്ന വ്യത്യാസം ഇല്ലെന്നും സീതാറാം യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.