പാവങ്ങള്‍ പാര്‍ട്ടിയെ കൈവിടുന്നു; സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്‌

തൃശ്ശൂര്‍: പാവങ്ങള്‍ കൂടെയില്ലന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നു. അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇത് ഗൗരവമായ പരിശോധനയ്‌ക്കു വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് സ്വയവിമര്‍ശനം നടത്തുന്നു. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു

എങ്ങനെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി പാര്‍ട്ടിയില്‍ കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു. അതുവരെ പാര്‍ട്ടി നല്‍കിയ അംഗീകാരവും സഹായവുമെല്ലാം വിസ്മരിക്കുന്നു. പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഇടപെടലുകളും സംഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതില്‍ എത്തുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായ ഇത്തരം സംഭവങ്ങള്‍ താഴോട്ട് കിനിഞ്ഞിറങ്ങിയെന്നും അതിന്റെ ദൂഷ്യങ്ങള്‍ ചില പ്രദേശങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബിജെപി മുന്നണിയുടെ സ്വാധീനം വര്‍ധിക്കുന്നത് ഭീഷണിയാണ്. ഇടതു മുന്നണിയില്‍ സിപിഎം കഴിഞ്ഞാല്‍ സംസ്ഥാനമാകെ സ്വാധീനമുള്ളത് സിപിഐക്ക് മാത്രമാണ്. മറ്റു കക്ഷികളെല്ലാം ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്. പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീന ശക്തി വര്‍ധിക്കുന്നില്ലെന്നും ഇത് പ്രധാന പ്രശ്നമായി കാണണമെന്നും റിപ്പോര്‍ട്ട് പമാര്‍ശിക്കുന്നു.

error: Content is protected !!