ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സ്വകാര്യബസ് പണിമുടക്ക്

നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.

നേരെത്ത മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യമുന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനെ തുടര്‍ന്ന് ബസുടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ബസ് ചാര്‍ജ് കിലോമീറ്റര്‍ 80 പൈസയായി വര്‍ധിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ അഞ്ച് രൂപയായിട്ടും വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ടാണ് ബസുടമകളുടെ സമരം

error: Content is protected !!