സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്, ഇന്ന്‍ ചര്‍ച്ച

സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന കുറവാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചെറിയ നീക്കുപോക്കിന് തയ്യാറെന്ന സൂചനയും സമരക്കാര്‍ നല്‍കുന്നുണ്ട്. നേരത്തെ മിനിമം നിരക്കില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.

കൂട്ടിയ ബസ് ചാർജ് വീണ്ടും വർധിപ്പിക്കാൻ തയാറല്ലെന്നു മന്ത്രി കഴിഞ്ഞ ദിവസം ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ സമരസമിതി നേതാക്കളുമായി ചർച്ചയ്ക്കു തയാറാണെന്ന മന്ത്രിയുടെ നിലപാടിനെത്തുടർന്നാണ് ഇന്നു യോഗം ചേരുന്നത്. സമരത്തിന്റെ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി മുടങ്ങി.

error: Content is protected !!