മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പു നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍. അടുത്ത വര്‍ഷം ബജറ്റ് അവതരിപ്പിച്ചാലും അത് ഇടക്കാല ധനകാര്യ രേഖ (വോട്ട് ഓണ്‍ അക്കൗണ്ട്) എന്നായിരിക്കും അറിയുക.

കേന്ദ്ര സര്‍ക്കാരിന്റ നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്. എന്നാല്‍, ആ പരിഷ്‌കാരത്തിന്റെ സ്വാധീനം നിര്‍ണയിച്ചു തുടര്‍നടപടികള്‍ പ്രഖ്യാപിക്കാനുള്ള സാവകാശം കഴിഞ്ഞ വര്‍ഷം ധനമന്ത്രിക്കു ലഭിച്ചിരുന്നില്ല. കൂടുതല്‍ നികുതി ഇളവുകള്‍ ബജറ്റിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളവും പുതിയ ബജറ്റിനെ പ്രതിക്ഷയോടെയാണ് നോക്കിക്കാണുന്നത്.

error: Content is protected !!