കണ്ണൂര്‍ തായത്തെരുവില്‍ സി.പി. എം – മുസ്ലിംലീഗ് സംഘര്‍ഷം

കണ്ണൂര്‍: തായത്തെരുവില്‍ സി.പി.എം – മുസ്ലിംലീഗ് സംഘര്‍ഷം. മുസ്ലിംലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിറ്റി സെന്‍ട്രലില്‍ മുസ്ലിംലീഗ് സിറ്റി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചിരുന്നു. അന്‍സാരി തില്ലങ്കേരി അടക്കമുള്ള നേതാക്കള്‍ ഇതില്‍ പ്രസംഗിച്ചിരുന്നു. ഇതുകഴിഞ്ഞയുടനെയാണ് തായത്തെരുവില്‍ സംഘര്‍ഷമുണ്ടായത്. മുസ്ലിംലീഗ് പ്രവര്‍ത്തകനായ റാഷിദിനാണ് പരിക്കേറ്റത്.

error: Content is protected !!