സംസ്ഥാനത്ത് ബിജെപി പിടിമുറുക്കുന്നതായി സിപിഐഎം

പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ബിജെപി കേരളത്തില്‍ വേരുപിടിക്കുന്നത്. ഇതു പാര്‍ട്ടി കേരളത്തില്‍ നേരിടുന്ന ഭീഷണിയാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് പറയുന്നു.

വര്‍ഗീയ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ബിജെപി വേരുപിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടി ജാതീയ ശക്തികളെ ഉപയോഗിക്കുന്നുണ്ട്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുത്വ വര്‍ഗീയത സൃഷ്ടിച്ച് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് തടയിടാന്‍ ജനങ്ങളെ അണിനിരത്തണമെന്ന് സിപിഐഎം വിലയിരുത്തുന്നു.

മുസ്ലീം തീവ്രവാദികളും സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നുണ്ട്. ഇതിനതിരെ പ്രവര്‍ത്തിക്കണം. മാത്രമല്ല മന്ത്രിമാരുടെ ഫോണ്‍ വിളികളില്‍ ജാഗ്രത വേണം. ഓഫീസില്‍ സമയം കൂടുതല്‍ ചെലവഴിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്നും സമ്മേളന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

error: Content is protected !!