മധുവിന്‍റെ കൊലപാതകം; സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തിലെ തകര്‍ച്ചയെന്ന് കേന്ദ്രമന്ത്രി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തില്‍ പാളിച്ചയെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഓറം. അട്ടപ്പാടിയില്‍ ആദിവാസിയുമാവ് മധുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് കേന്ദ്ര പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി ആരോപിച്ചു. ആദിവാസികളിലെ പോഷകാഹാരക്കുറവിവ് പ്രധാന കാരണം സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ വീഴ്ചയാണെന്നും മന്ത്രി ആരോപിച്ചു. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവാണ് പ്രധാന പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി അട്ടപ്പാടിയില്‍ ശിശുമരണമുണ്ടായപ്പോള്‍ കേരളത്തെ സൊമാലിയ എന്നു വിശേഷിപ്പിച്ചിരുന്നു.

error: Content is protected !!