കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കിര്‍മാണി മനോജിന്‍റെ വക്കീല്‍ നോട്ടീസ്

മട്ടന്നൂര്‍ ഷുഹൈബ്‌ വധക്കേസില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവര്‍ക്ക് ടി.പി. വധകേസിലെ പ്രതിയായ കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശുഹൈബ് വധത്തില്‍ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് ഇരുവരും ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ പേരിലാണ് ഇരുവര്‍ക്കും കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചത്. ഈ ആരോപണം തനിക്കു മാനനഷ്ടത്തിനു കാരണമായിയെന്നു മനോജ് നോട്ടീല്‍ പറയുന്നു.

നേരെത്ത കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരനെ സമാനമായ രീതിയിലായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്.ശുഹാബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇത് വൃക്തമാക്കുന്നു. മനോജ് പരോളിലിറങ്ങിയ സമയത്താണ് കൊലപാതകം നടന്നത് എന്നതും കേസിലെ ആസുത്രീകത വര്‍ദ്ധിപ്പിക്കുന്നെന്നുമാണ് കെ.സുധാകരന്‍ ആരോപിച്ചത്.

ശുഹൈബിനെ കൊന്ന ദിവസം ടി പി വധകേസിലെ പ്രതികള്‍ പരോളിലായിരുന്നുവെന്ന് രമേശ് ചെന്നത്തില പറഞ്ഞത്. ജയലിനു പുറത്തുള്ള ഇവരാണ് കൃത്യം നിര്‍വഹിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു

You may have missed

error: Content is protected !!