മധുവിന്‍റെ കൊലപാതകം; അട്ടപ്പാടിയില്‍ സംഘര്‍ഷം, മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു

അട്ടപ്പാടിയില്‍ മനസാക്ഷിയെ നടുക്കിയ കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. മധുവിനെ മര്‍ദിച്ചുകൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാട് കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സ് തടഞ്ഞു.

മൃതദേഹം ഇപ്പോള്‍ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ പ്രകോപിതരായതോടെ തൃശൂരിലെത്തിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആദിവാസി സംഘടനകള്‍ രംഗത്തെത്തി. അഗളി ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധക്കാര്‍ വഴി തടയല്‍ സമരം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം വിട്ടുകൊടുക്കാതെ ആശുപത്രി പരിസരം ആദിവാസികള്‍ വളയുകയാണ്. സബ് കളക്ടര്‍ ഇടപ്പെട്ട് സംഭവ സ്ഥാലത്ത് സമാധാന ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പിന്തിരിയാന്‍ സമരക്കാര്‍ തയാറായിട്ടില്ല.

error: Content is protected !!