അറ്റ്ലസ് രാമചന്ദ്രന്‍റെ മോചനത്തിന് ജനകീയ കൂട്ടായ്മ

ദുബായിയിലെ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായിയും ജുവലറി ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഗോള്‍ഡ് മര്‍ച്ചന്‍റ്സ് യൂണിയനും വോയ്‌സ് ഓഫ് ജസ്റ്റിസും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനകീയ കൂട്ടായ്മ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. അറ്റ്‌ലസ് രാമചന്ദ്രന്‍റെ സുഹൃത്തുക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

പലരെയും അന്ധമായി വിശ്വസിച്ചതിനാലാണ് അറ്റ്ലസ് രാമചന്ദ്രന് ഈ ദുരവസ്ഥ ഉണ്ടായതെന്ന്
കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കഴിഞ്ഞ നവവത്സര ദിനത്തില്‍ ദുബായിലെ ജയിലില്‍ എത്തി അറ്റ്ലസ് രാമചന്ദ്രനെ കണ്ട അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിയുന്ന രീതിയിലെല്ലാം സഹായിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

error: Content is protected !!