ശുഹൈബ് വധം പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍: ഡിജിപി രാജേഷ് ദിവാന്‍

ശുഹൈബ് വധത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണ്. അന്വേഷണം യഥാര്‍ത്ഥ ദിശയിലാണ് നടക്കുന്നത്. ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. ആറു ദിവസത്തിനുള്ളില്‍ 55 റെയ്ഡുകള്‍ നടത്തി. 15 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. വിശ്വാസമില്ലെങ്കില്‍ അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാം.

പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടില്ല. എല്ലാ പ്രതികളെയും പൊലീസ് പിടികൂടും. പ്രതികള്‍ കീഴടങ്ങിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഡിജിപി നിഷേധിച്ചു. പൊലീസിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ശുഹൈബ് വധവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഡിജിപി പറഞ്ഞു. അതേസമയം പൊലീസ് പിടികൂടിയത് ഡമ്മി പ്രതികളാണെന്കോനാണ് കോണ്‍ഗ്രസ് ആരോപണം.

error: Content is protected !!