കേന്ദ്ര ബജറ്റ്; രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി

കേന്ദ്ര ബജറ്റിന് തുടക്കമായി. നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്‍ലി പറഞ്ഞു. എട്ടു ശതമാനം വളർച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. 2018–19 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.2–7.5 വളർച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്ഷികരംഗത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റായിരിക്കുമെന്ന് ധനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. നോട്ട് നിരോധനം കറന്‍സി ഇടപാടുകള്‍ കുറച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യമെത്തിക്കാനയെന്നും ധനമന്ത്രി.

error: Content is protected !!