ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു‍. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകക്ഷി യോഗങ്ങളും ഫലം കാണുന്നില്ല. എങ്കിലും ക്രമസമാധാനനില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ശൈലി മാറ്റണം എന്ന് നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്. എന്‍എ നെല്ലിക്കുന്ന് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ശൈലി ഒന്നും മാറ്റേണ്ടതില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഞങ്ങളുടെ ഉപദേശം കേള്‍ക്കേണ്ട സ്വന്തമായി ഒരുപാട് ഉപദേശകര്‍ ഉണ്ടല്ലോയെന്നും പോലീസ് സിപിഐഎമ്മുകാരുടെ കയ്യിലെ കളിപ്പാവ ആയിയെന്നും ചെന്നിത്തല ആരോപിച്ചു. ക്രമസമാധാന തകര്‍ച്ച ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചു നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി

ബസ് ചാർജ് വർധനയുണ്ടാകുമെന്ന സൂചനയും സഭയിൽ മുഖ്യമന്ത്രി നൽകി. ഡീസൽ വിലവർധന മോട്ടോർ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കാൻ ഉടമകൾ നിരക്കുവർധന ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം നടപടി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

error: Content is protected !!