വിശന്നവനെ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍..ചെയ്തത്

കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്‍ന്റ് സമയം വൈകിട്ട് മൂന്ന് മണി.ആളുകള്‍ നോക്കി നില്‍ക്കെ ഒരുകൂട്ടം ഒരാളെ ക്രുരമായി മർദ്ദിക്കുന്നു.മര്‍ദ്ദനം ഏറ്റയാള്‍ കരഞ്ഞു നിലവിളിക്കുന്നു.ആള്‍കൂടത്തിന്റെ ചോദ്യം ചെയ്യലുകള്‍”നീ ആരാട ,നീ എന്തിനാ കട്ടത്”.കരഞ്ഞുകൊണ്ട്‌ അയാള്‍ പറയുന്നു “വിശന്നിട്ടാ”.വീണ്ടും വലിചിഴച്ചുള്ള മര്‍ദ്ദനം.ആളുകളുടെ ഇടപെടല്‍ അപ്പോഴും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു”എനിക്ക് വിശക്കുന്നു.

അപ്പോഴേക്കും ജനം കൂടി,നിലത്ത് കിടന്നു കരയുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച ആ മനുഷ്യനെ അടിക്കരുതെന്ന് ചിലര്‍ പറഞ്ഞു കൊണ്ടിരുന്നു.എന്നാല്‍ മര്‍ദ്ദിക്കാന്‍ വീണ്ടും കോപ്പുകൂട്ടി,മറ്റ് ചിലര്‍.മര്‍ദ്ദിക്കാന്‍ തുടങ്ങവേ…ആ കറുത്ത കുറിയ മനുഷ്യന്‍ പിടഞ്ഞുഎഴുന്നേറ്റ് ചുറ്റും കൂടി നില്കുന്നവരോട് സങ്കടത്തോടെ കരഞ്ഞുകൊണ്ട്‌ പറഞ്ഞു”വിശന്നിട്ടാ ഞാന്‍ കട്ടത് അതിന് പലരും എന്നെ തല്ലി” പിന്നെ ഉച്ചത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു”ഇതുപോലെ ഒരു മനുഷ്യനെ നിങ്ങള്‍ തല്ലി കൊന്നില്ലേ”

ആള്‍കൂട്ട കൊലപാതകത്തിനെതിരെ കണ്ണൂരിലെ മാധ്യമ വിദ്യാര്‍ഥി ആനന്ദ്‌ കൊട്ടില അവതരിച്ച ഏകാങ്കനാടകമാണ് ഒരുനിമിഷം ആള്‍കൂട്ടത്തെ ആശങ്കയില്‍ ആക്കിയത്.നടകമാണെന്ന് അറിഞ്ഞതോടെ ജനകൂട്ടം പിന്തുണയുമായി എത്തി.

കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം ബിരുദാനന്തര വിദ്യാര്‍ഥി ആനന്ദ്‌ കൊട്ടിലയാണ് മധുവിന്‍റെ കൊലപാതകത്തില്‍,വ്യത്യസ്ഥ പ്രതിഷേധം നടത്തിയത്.ഒപ്പം സഹപാഠികളും അണിചേര്‍ന്നു.മധുവിന്‍റെ കൊലപാതകത്തിലും,ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരെ ഇനിയും ശക്തമായ ഇടപെടല്‍ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു

വീഡിയോ കാണാം
https://www.facebook.com/sudheesh.karivellur.9/videos/832310503631322/

error: Content is protected !!