സെറ്റില്‍ കുഴപ്പക്കാരിയാണോ? സായി പല്ലവി മറുപടി പറയുന്നു

സായി പല്ലവി സെറ്റുകളില്‍ സ്ഥിരം കുഴപ്പക്കാരിയാണെന്നുള്ള നാഗശൗര്യയുടെ ആരോപണം ഏറെ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സായി.

‘നാഗശൗര്യയുടെ ഇന്റര്‍വ്യൂ ഞാനും കണ്ടിരുന്നു, ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടി പോയി. ഇത് കണ്ടശേഷം ഞാന്‍ സംവിധായകന്‍ എ.എല്‍. വിജയ്, ഛായാഗ്രാഹകന്‍ നീരവ് ഷാ എന്നിവരെ വിളിച്ച് അന്വേഷിച്ചു. സെറ്റില്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഇല്ല എന്നായിരുന്നു അവരുടെ മറുപടി. അവരും പറഞ്ഞത് എന്തുകൊണ്ടാണ് ശൗര്യ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്.

ഞങ്ങളെല്ലാം നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അവരത് എന്നോടായിരുന്നു പറയേണ്ടത്. അങ്ങനെയാണ് നല്ലൊരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നത്. നടന്‍ എന്ന നിലയില്‍ അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്. പക്ഷെ, എനിക്ക് അറിയില്ല അദ്ദേഹം എന്നെക്കുറിച്ച് എന്തിനാണ് അങ്ങനെയൊക്ക പറഞ്ഞത് എന്ന്’

error: Content is protected !!