മായാനദിയെ പുകഴ്ത്തി മോഹന്‍ലാല്‍

അഷിക് അബു ചിത്രം മായാനദിയുടെ 75-ാം ദിനാഘോഷത്തില്‍ അഭിനന്ദനവുമായി മോഹന്‍ലാല്‍. തന്നെ അതിശയിപ്പിച്ച ചിത്രമാണ് മായാനദിയെന്നും അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനമറിയിക്കുന്നുവെന്നും മോഹല്‍ലാല്‍ പറഞ്ഞു.

“ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മായാനദി കണ്ടു. എന്റെ അഭിപ്രായത്തില്‍ മായനദി , റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും അവതരിപ്പിക്കുന്ന പ്രണയകഥയാണ്. സിനിമയുടെ സൗന്ദര്യം ഞാന്‍ ഇഷ്ടപ്പെട്ടു. ഒരു നല്ല സിനിമ നിര്‍മ്മിച്ചതില്‍ മായനദിയുടെ 75-ാം പിറന്നാള്‍ ആഘോഷവേളയില്‍, ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു.”

error: Content is protected !!