കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനം: നാളെ മെഗാ തിരുവാതിര

കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനയായ കെ.പി. എസ്. ടി.എ. യുടെ സംസ്ഥാന സമ്മേളനത്തിന് നാളെമുതല്‍ കണ്ണൂരില്‍ തുടക്കമാവും. നാല് ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിര ക്കണക്കിന് അധ്യാപകർ പങ്കെടുക്കും.നാളെ രാവിലെ തലശ്ശേരി യിൽ നിന്നുള്ള പതാക ജാഥ സംഘടന യുടെ സംസ്ഥാന ഉപാധ്യക്ഷ ഗീത കൊമ്മേരിയും പയ്യന്നരിൽ നിന്നുള്ള കൊടിമര ജാഥ സംഘടനാ ഉപാധ്യക്ഷൻ കെ.സി. രാജനും നയിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരു ജാഥകളും കണ്ണൂർ കാൽടെ ക്സിൽ സംഗമിച്ച് സ്റ്റേഡിയം കോർണറിലേക്ക് നീങ്ങും. തുടർന്ന് നൂറ് കണക്കിന് അധ്യാപിക മാരുടെ നേതൃത്യത്തിൽ മെഗാ തിരുവാതിര നടക്കും.

മെഗാ തിരുവാതിരയ്ക്ക് സിനിമാ താരം നിഹാരിക എസ് മോഹൻ തിരിതെളിയിക്കും. തുടർന്ന് നഗരം ചുറ്റി സമ്മേളന വിളംബര ജാഥ നടക്കും.ഫിബ്രവരി എട്ടിന് രാവിലെ 9 മണിക്ക് സമ്മേളനത്തിന്റെ മുന്നോടിയായി കണ്ണൂർ സാധു കല്യാണ മണ്ഡപത്തിലെ എം.ടി.കുഞ്ഞിരാമൻ നഗറിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദൻ പതാക ഉയർത്തും. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 10 മണിക്ക് ഉദ്ഘാടനം ചെയ്യും.12 മണിക്ക് വിദ്യാഭ്യസ സമ്മേളനം മുൻ ഗവർണർ കെ.ശങ്കര നാരായണനും വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹസീനാ സെയ്ദും ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4 മണിക്ക് അധ്യാപകരുടെ പ്രകടനം കണ്ണൂര്‍ നഗരത്തില്‍ നടക്കും. തുടർന്ന് പൊതു സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യും.ഫിബ്രവരി ഒൻപതിന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും 11.30 ന് സാംസ്കാരിക സമ്മേളനം വി.ഡി.സതീശൻ എം.എൽ.ഒ.യും സുഹൃദ് സമ്മേളനം കെ.സി. വേണു ഗോപാൽ എം.പി. യും ഗുരു വന്ദനം മുൻ മന്ത്രി കെ.സുധാ കരനും ഉദ്ഘാടനം ചെയ്യും.നാല് ദിവസത്തെ സമ്മേളനത്തിന്റെ സമാപനം ഫിബ്രവരി പത്തിന് 12 മണിക്ക് കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

error: Content is protected !!