വളപട്ടണത്ത് 3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വളപട്ടണം കീരിയാട് നിന്നാണ് 3 കിലോ കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്. വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ രാത്രി നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. കണ്ണാടിപറമ്പ് സ്വദേശി റയീസാണ് പിടിയിലായത്.പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. വിൽപ്പന നടത്താൻ കഞ്ചാവുമായി പോകുന്നതിനിടെ പോലീസ് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. കഞ്ചാവ് ലഹരി കേസുകളിൽ കർശന നടപടി എടുക്കണമെന്ന കണ്ണൂർ ജില്ല പോലീസ് മേധാവി ശിവവിക്രം ഐ.പി.എസ് കർശന നിർദ്ദേശം നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.എസ്.പിയുടെ ഷാഡോ പോലീസും സംഘത്തിന് നേതൃത്വം നൽകി.

error: Content is protected !!