കണ്ണൂരില്‍ വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്രമം ,ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ മ​ക്കാ​നി​ക്ക് സമീപത്താണ് സം​ഭ​വം നടന്നത്. കോ​ള​ജി​ൽ പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ആ​സാം സ്വ​ദേ​ശി​യാ​യ അ​തു​ൽ​നാ​ഥ് (25) ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.വി​ദ്യാ​ർ​ഥി​നി​യു​ടെ നി​ല​വി​ളി​കേ​ട്ട വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ വ​നി​താ​പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നി​താ എ​സ്ഐ സി. ​മ​ല്ലി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.

error: Content is protected !!