ടി.പി ചന്ദ്രശേഖരൻ വധകേസ്, ഇന്ന് ഹൈക്കോടതിയിൽ

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കും. കേസില്‍ പുതിയ പ്രതികളുണ്ടോയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. എടച്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്

error: Content is protected !!