വാഹന പണിമുടക്കിനിടെ തലശ്ശേരിയില്‍ ആക്രമം:ലോറി ഡ്രൈവര്‍ക്ക് പരിക്ക്

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്കിനിടെ തലശ്ശേരിയില്‍ ആക്രമണം. മിനിലോറിക്കു നേരെയാണു പണിമുടക്ക് അനുകൂലികളുടെ ആക്രണമുണ്ടായത്. മംഗളൂരുവില്‍നിന്നു മത്സ്യമെത്തിച്ചു തിരികെപോവുകയായിരുന്നു ലോറി.

പരുക്കേറ്റ ഡ്രൈവര്‍ മംഗളൂരു സ്വദേശി ഫറൂഖിനെ (41) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്ന സമരക്കാരുടെ പ്രഖ്യാപനത്തിനു നേര്‍വിപരീതമാണു തലശ്ശേരിയില്‍ നടന്നത്. ടാക്‌സികള്‍ക്കു പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കിയതോടെ പൊതുഗതാഗതം സ്തംഭിച്ചു. ഓട്ടോ ടാക്‌സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്.

error: Content is protected !!