തര്‍ക്കം തുടരുന്നു; സുപ്രീം കോടതി ചേർന്നത് 15 മിനിറ്റ് വൈകി

സുപ്രീംകോടതിയിൽ പ്രതിസന്ധി തുടരുന്നു. സാധാരണ പ്രവൃത്തിസമയത്ത് കോടതി നടപടികൾ തുടങ്ങിയില്ല. 15 മിനിറ്റിറ്റോളം വൈകിയാണ് ഇന്ന് കോടതികൾ പ്രവർത്തിച്ച് തുടങ്ങിയത്. സാധാരണ 10.30നാണ് കോടതികൾ ചേരുന്നത്. ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ കോടതി മാത്രമാണ് ആദ്യം പ്രവർത്തിച്ചത്.

തന്‍റെ പ്രവർത്തന ശൈലിയെ പരസ്യമായി വിമർശിച്ച നാലു ജഡ്ജിമാരുമായി ചർച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞദിവസം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോടു വ്യക്തമാക്കിയതായി സൂചനയുണ്ടായിരുന്നു. ചർച്ച നടത്തിയാലും ചീഫ് ജസ്റ്റീസ് ശൈലി മാറ്റിയാൽ മാത്രമേ പ്രശ്നം അവസാനിക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു വിമർശനമുന്നയിച്ച ജഡ്ജിമാർ.

അതേസമയം, പ്രതിഷേധിച്ച നാല് ജഡ്ജിമാരുടെയും കോടതികൾ രാവിലെ പ്രവർത്തിച്ച് തുടങ്ങി. എന്നാൽ 11-ആം നമ്പർ കോടതി ഇന്ന് ചേരില്ലെന്നാണ് സൂചന. എ.കെ.ഗോയലും യു.യു.ലളിതും അടങ്ങിയ കോടതിയാണ് പ്രവർത്തിക്കാത്തത്. ഇവരിൽ ഒരാൾക്ക് സുഖമില്ലാത്തിനാലാണ് കോടതി ചേരാത്തതെന്നാണ് വിവരം.

ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് കഴിഞ്ഞ ദിവസം കോടതി നിർത്തിവച്ച് ചീഫ് ജസ്റ്റീസിനെതിരേ പരസ്യമായി രംഗത്തുവന്നത്.

error: Content is protected !!