ദിലീപ് വീണ്ടും കോടതിയിലേക്ക്…

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായക രേഖകളും ആവശ്യപ്പെടാൻ ദിലീപ് തീരുമാനിച്ചതെന്നാണ് വിവരം.

കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അങ്കമാലി കോടതിയിൽ ഹാജരായി കുറ്റപത്രത്തിന്‍റെ പകർപ്പ് കൈപ്പറ്റിയിരുന്നു. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങൾ പോലീസ് മാധ്യമങ്ങൾക്കു ചോർത്തിയതായി ആരോപിച്ചു ദിലീപ് നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

error: Content is protected !!