സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല

സുപ്രീംകോടതിയിലെ പ്രതിസന്ധി തീർന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ രംഗത്ത്. പ്രശ്നങ്ങൾക്ക് രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു.

കോടതിയിലെ പ്രശ്നങ്ങൾ തീർന്നെന്നും പ്രതിസന്ധികൾക്ക് വിരാമമായെന്നും എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാർത്തകൾ വന്നിരുന്നു. വാർത്താസമ്മേളനം നടത്തി വിമർശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഉണ്ടാകാതിരുന്നതോടെയാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് എജി വീണ്ടും മാധ്യമങ്ങളോട് പറഞ്ഞത്.

error: Content is protected !!