മുഖ്യമന്ത്രിയുടെ സാമ്പത്തീക ഉപദേഷ്ടാവിനെതിരെ സി.പി.ഐ

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം. ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണെങ്കിലും ചെലവുചുരുക്കല്‍ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചില നിലപാടുകള്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയേ സമീപിക്കൂ എന്നു വേണം കരുതാനെന്ന് സിപിഐ മുഖപത്രമായ ‘ജനയുഗം’ മുഖപ്രസംഗത്തില്‍ പറയുന്നു. ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്ന് മുഖപത്രത്തില്‍ പറയുന്നു

You may have missed

error: Content is protected !!