സംസ്ഥാന സർക്കാർ ചെക്ക് ഇടപാടുകൾ നിർത്തലാക്കുന്നു, ഇനിയെല്ലാം ട്രഷറി വഴിമാത്രം

സംസ്ഥാന സര്‍ക്കാര്‍ ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കുന്നു. എല്ല വകുപ്പുകളിലും ഇടപാടുകളും ട്രഷറി വഴിമാത്രം നടപ്പിലാക്കണമെന്ന ധനാകാര്യ വകുപ്പ് രഹസ്യമായി വകുപ്പു മേധവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സംസ്ഥാനത്തെ ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം നിലവില്‍ വന്നിട്ടുള്ള സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഇനി മുതല്‍ വകുപ്പ് മേധവികള്‍ക്ക് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് കഴിയില്ല. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിനുള്ള സൗകര്യം ട്രഷറികളില്‍ ലഭ്യമയതു കൊണ്ട് വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, പൊതുമേഖല സ്ഥാപനങ്ങള്‍, യുണിവേഴ്‌സിറ്റി, എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ബില്ലുകള്‍, ചെക്കുകള്‍ മുഖാന്തിരം കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം പദ്ധതി വിഹിതം മാറി നല്‍കില്ല.പകരം ഗുണഭോക്താവിന്റെ അക്കൗണ്ടുകളിലേയ്ക്കാണെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം സ്ഥാപനത്തിന്റെ മേധവി ട്രഷറികളില്‍ സമ്മര്‍പ്പിക്കണം.

വിവിധ സ്ഥാപനങ്ങള്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്‌പെഷ്യല്‍ ട്രഷറി സേവിംഗ് അക്കൗണ്ടുകളില്‍ നിന്നും ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക്.ട്രഷറി ഓഫിസര്‍ രേഖകള്‍ സുക്ഷ്മപരിശോധന നടത്തി ഇടപാടുകള്‍ ക്ലിയര്‍, ചെയ്യും. ട്രഷറിയില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കും കേന്ദ്രാവിഷ്‌കൃതപദ്ധതികളില്‍ കേന്ദ്ര വിഹിതം ലഭിച്ചതിന് ശേഷം മാത്രമേ സംസ്ഥാന വിഹിതം അനുവദിപാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.റീ ഇമ്പേഴ്‌സ്‌മെന്റ് അടിസ്ഥാനത്തിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയ്ക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് തനതു വര്‍ഷത്തെ ഫണ്ടുകള്‍ വിതരണം ചെയ്യാന്‍ ന്നനുവദിക്കവുവെന്നും പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോര്‍ഡ്, ജല അതോറിറ്റി മുഖേനയല്ലാതെ അംഗികൃത ഏജന്‍സികള്‍ മുഖാന്തിരം നടപ്പാക്കുന്ന ഡെപ്പോസിറ്റ് വര്‍ക്കകളുടെ തുകയും അതാത് സ്ഥാപനത്തിന്റെ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മാത്രമേ നിക്ഷേപം നടുത്തുവാന്‍ അനുവദിക്കുന്നെന്നും ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്നം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി പുറത്തിക്കിയ ഉത്തരവില്‍ പറയുന്നു.

error: Content is protected !!