ഓഖി ദുരന്തം: കാണാതായവരുടെ പുതിയ കണക്ക്

ഓഖിയിൽ പുതിയ കണക്കുമായി സർക്കാർ രംഗത്തെത്തി. വിവിധ തീരങ്ങളിൽ നിന്ന് കാണാതായവർ 216 പേരാണെന്നാണ് പുതിയ കണക്ക്. തിരികെയെത്താനുള്ളത് 141 മലയാളികളെന്നും സർക്കാർ കണക്ക് വ്യക്തമാക്കുന്നു. ഇതിനിടെ ഓഖി ദുരന്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം പത്തായി. കോഴിക്കോട് ഇനിയും 13 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

error: Content is protected !!