സാമുദായിക സംഘർഷം: മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്
മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു. ദളിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് അറിയിച്ചു. പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങിയതാണു സംഘർഷമായി വളർന്നത്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഏഴു ജില്ലകളിൽ കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.