റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സല്യൂട്ട് സ്വീകരിക്കും

കണ്ണൂര്‍: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26ന് രാവിലെ എട്ട് മണി മുതല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. റിപ്പബ്ലിക് ദിന പരേഡില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സല്യൂട്ട് സ്വീകരിക്കും.

പരേഡിന്റെ ഭാഗമായി വര്‍ണശബളമായ ഫ്ളോട്ടുകള്‍ ഉണ്ടാവും. ദേശീയോദ്ഗ്രഥനം എന്ന വിഷയത്തിലുള്ള ഫ്ളോട്ടുകളില്‍ ആദ്യത്തെ മികച്ച മൂന്ന് എണ്ണത്തിന് യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ സമ്മാനം നല്‍കും.

പൊതുജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലോ അവരവരുടെ ഓഫീസുകളിലോ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!