ശ്യാമപ്രസാദ് കൊലപാതകം എൻ.ഐ.എ അന്വേഷിക്കണം; പി കെ കൃഷ്ണദാസ്

കണ്ണവത്തെ ആർ.എസ്.എസ് പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.സംസ്ഥാന പോലീസ് അന്വേഷിക്കുന്ന കേസ് ഇപ്പോൾ അവസാനിച്ച മട്ടാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ചിലരെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു ,എന്നിട്ടും കേസന്വേഷണം അവസാനിപ്പിക്കാൻ ശ്രമം നടന്നത് ആഭ്യന്തര വകപ്പിന്റെ നിർദ്ദേശപ്രകാരമാണ്.

ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ ജിഹാദി, ചുവപ്പ് ഭീകര അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടായിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു. കേരളത്തിൽ ഹിന്ദു, മുസ്ലിം സ്പർദ്ദ ഉണ്ടാക്കി വർഗ്ഗീയ കലാപം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. സംഭവത്തിൽ അന്തർ സംസ്ഥാന ബന്ധം ഉണ്ടെന്നത് വ്യക്തമാണ്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത് ബാംഗ്ലൂരിലേക്കാണ്.ബാംഗ്ലൂരിൽ പ്രതികൾക്ക് ഒളിത്താളം ഒരുക്കായിട്ടുണ്ട്, ഇതിൽ അന്തർ സംസ്ഥാന ഗൂഡാലോചന നടന്നിട്ടുണ്ട്.

തീവ്രവാദ, അന്തർ സംസ്ഥാന ബന്ധമുള്ള ശ്യാമപ്രസാദ് വധ കേസ് എൻ.ഐ.എ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

error: Content is protected !!