അക കാഴ്ചയിൽ അവർ പാകിസ്ഥാനെ മലർത്തിയടിച്ചു

അന്ധര്‍ക്കായുള്ള ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ രണ്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ കീരിടം നേടി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡയിത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 309 എന്ന കൂറ്റന്‍ ലക്ഷ്യം മറികടന്നാണ് ടീം ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകീരിടത്തില്‍ മുത്തമിട്ടത്.

ആവേശകരമായ മത്സരത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം. സുനില്‍ രമേശ് (93), ക്യാപ്റ്റന്‍ അജയ് റെഡ്ഡി (63) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്.

നേരത്തെ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

error: Content is protected !!