രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിനാശംസ

ഒ​രാ​ളു​ടെ അ​ന്ത​സി​നെ​യും വ്യ​ക്തി​പ​ര​മാ​യ ഇ​ട​ത്തെ​യും അ​വ​ഹേ​ളി​ക്കാ​തെ ഒ​രാ​ൾ​ക്കു മ​റ്റൊ​രാ​ളു​ടെ കാ​ഴ്ച​പ്പാ​ടു​മാ​യി വി​യോ​ജി​ക്കാ​നും ച​രി​ത്ര​പ ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ എ​തി​ര​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നും സാ​ധി​ക്കു​മ്പോ​ഴാ​ണ് പൗ​ര​ബോ​ധ​മു​ള്ള രാ​ഷ്ട്രം ഉ​ണ്ടാ​കു​ക​യെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൗ​ര​ബോ​ധ​മു​ള്ള ജ​ന​ങ്ങ​ളാ​ണ് പൗ​ര​ബോ​ധ​മു​ള്ള രാ​ഷ്ട്രം നി​ർ​മി​ക്കു​ക. ആ​ഘോ​ഷ വേ​ള​ക​ളി​ലോ പ്ര​തി​ഷേ​ധ വേ​ള​ക​ളി​ലോ ന​മ്മു​ടെ അ​യ​ൽ​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കാ​തി​രി​ക്കു​മ്പോ​ഴും അ​ടു​ത്ത വീ​ട്ടു​കാ​ർ​ക്കു​ള്ള സ്ഥാ​ന​വും സ്വ​കാ ര്യ​ത​യും അ​വ​കാ​ശ​ങ്ങ​ളും മാ​നി​ക്കു​മ്പോ​ഴു​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് എ​ന്നാ​ൽ അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്. പൗ​ര​ൻ​മാ​ർ ചെ​യ്യു​ന്ന​തു കേ​വ​ലം ഒ​രു റി​പ്പ​ബ്ലി​ക് നി​ർ​മി​ച്ച് നി​ല​നി​ർ​ത്തു​ക​യ​ല്ല; മ​റി​ച്ച് അ​വ​ർ ആ ​രാ ഷ്ട്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രും ആ ​രാ​ഷ്ട്ര​ത്തെ നി​ല​നി​ർ​ത്തു​ന്ന സ്തം​ഭ​ങ്ങ​ളും ത​ന്നെ​യാ​ണ്. അ​വ​ർ ഓ​രോ​രു​ത്ത​രും രാ​ജ്യ​ത്തി​ന്‍റെ ഓ​രോ തൂ​ണു​ക​ളാ​ണ്.

ഒ​രു കു​ടും​ബം സൃ​ഷ്ടി​ക്കു​ന്ന​തു​പോ​ലെ​യോ അ​യ​ൽ​ക്കൂ​ട്ടം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തു​പോ​ലെ​യോ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തു പോ​ലെ​യോ ഒ​രു സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തു​പോലെ​യോ ഒ​രു സ്ഥാ​പ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തു​പോ​ലെ​യോ ആ​ണു രാ​ഷ്ട്ര​നി​ർ​മാ​ണം. ഒ​രു സ​മൂ​ഹ​സൃ​ഷ്ടി​ക്കു സ​മാ​ന​വു​മാ​ണ​തെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

error: Content is protected !!