ബിനോയിക്ക് പോലീസ് ക്ലിയറന്‍സ്

ബിനോയ്‌ കോടിയേരിക്ക് ദുബായ് പോലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ഇന്നത്തെ തിയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.നിലവില്‍ ബിനോയിയുടെ പേരില്‍ കേസില്ലെന്ന് ദുബായ് പോലീസ്.

ബിനോയ്ക്കെതിരെ ദുബായിൽ നിലവിൽ കേസില്ലെന്നു കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയേറ്റ് യോഗത്തിൽ വ്യക്തമാക്കി. ദുബായിൽ പോകാൻ തടസ്സമില്ല. ബിനോയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തെറ്റാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും പരിഹരിച്ചതാണെന്നും രേഖകള്‍ സഹിതം കോടിയേരി വിശദീകരിച്ചു. നേരത്തേ മാധ്യമങ്ങളോടും ഇതേ മറുപടിയാണു കോടിയേരി പറഞ്ഞത്.

error: Content is protected !!