പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി

വി​ശ്വ ഹി​ന്ദു പ​രി​ഷ​ത് നേ​താ​വ് പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ അ​ദ്ദേ​ഹ​ത്തെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ശാ​ഹി​ബാ​ഗ് പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തൊ​ഗാ​ഡി​യ​യെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ക്ത​ത്തി​ലെ പ​ഞ്ചാ​സ​ര​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് തൊ​ഗാ​ഡി​യ​യ്ക്ക് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഒ​രു പ​ഴ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ഗു​ജ​റാ​ത്തി​ൽ എ​ത്തി​യ​ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ തൊ​ഗാ​ഡി​യ​യെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വി​എ​ച്ച്പി നേ​താ​ക്ക​ൾ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. 18 വ​ർ​ഷം മു​ന്പ് ന​ട​ന്ന ഒ​രു വ​ധ​ശ്ര​മ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി തൊ​ഗാ​ഡി​യ അ​ട​ക്കം 38 പേ​ർ​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം തൊ​ഗാ​ഡി​യ​യെ കാ​ണാ​താ​യി എ​ന്നാ​ണ് വി​എ​ച്ച്പി ആ​രോ​പി​ച്ച​ത്. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച പോ​ലീ​സ് ത​ങ്ങ​ൾ​ക്ക് തൊ​ഗാ​ഡി​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​റ​സ്റ്റ് വാ​റ​ന്‍റ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

error: Content is protected !!